നിപ; സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday, 17 September 2023

നിപ; സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോകണം


നിപ വൈറസ് സാഹചര്യത്തിൽ സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്. സെപ്തംബർ 8 നു ഉച്ചക്ക് 12.30 മുതൽ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ജുമാ മസ്ജിദ് സന്ദർശിച്ചവർ, സെപ്റ്റംബർ 10 നു രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ വടകര ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയവർ, അന്നേ ദിവസം രാത്രി 9.30 മുതൽ 10 വരെ കോഴിക്കോട് കാരപറമ്പ് റിലയൻസ് സ്മാർട്ട് പോയിന്റ് സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകുകയും നിപ കണ്ട്രോൾ സെല്ലിൽ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനശ്രദ്ധക്കായി പുറത്തിറക്കിയ അറിയിപ്പാണിത്.വിവരം അറിയിക്കുവാനായി കൺട്രോൾ സെൽ നമ്പറുകളായ 0495 -2383100 101 , 0495- 2384100 101, 0495- 2386100 എന്നിവയിൽ ബന്ധപ്പെടാം. അതേസമയം സംസ്ഥാനത്തെ നിപ പരിശോധനയിൽ 42 സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് വീണ ജോര്‍ജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്കത്തിൽ പെട്ടിട്ടുള്ളവരുടെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ പൊലീസിൻെറ സഹായത്തോടെ നടത്തും.



Post Top Ad