ഇരിട്ടി: ഇന്ന് എൻജിനീയേഴ്സ് ഡേ, ഇരട്ടി സാക് അക്കാദമിയില്‍ വിപുലമായ പരിപാടികളുടെ എൻജിനീയേഴ്സ് ഡേ ആഘോഷിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എൻജിനീയർ ആയിരുന്ന എം വിശ്വേശ്വരയ്യോടുള്ള ആദരസൂചകമായാണ് സെപ്റ്റംബർ 15ന് ഇന്ത്യയിൽ എൻജിനീയേഴ്സ് ഡേ ആയി ആചരിക്കുന്നത്. സാക് അക്കാദമിയിലെ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സെമിനാറിൽ സ്കൈ മാക്സ് ഡയറക്ടേഴ്സ് ആയ ഇ കെ ഷബാഫ് , പി വി ഷബീർ എന്നിവർ പങ്കെടുത്തു.
പുതിയ കാലഘട്ടത്തിലെ നിർമ്മാണ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. എൻജിനീയറിങ് വിദ്യാർഥിനി സ്നേഹ വരച്ച ശ്രീ വിശ്വേശ്വരയ്യയുടെ ചായ ചിത്രം മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ളക്ക് കൈമാറി. രാമചന്ദ്രൻ മാസ്റ്റർ ആശംസയർപ്പിച്ചു സംസാരിച്ചു. എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഫർസാന സി വി കെ നന്ദി അർപ്പിച്ചു. അഞ്ചിത പുരുഷോത്തമൻ, മുബഷിറ, സുവാത ടി, ഫസൽ ടി, സിനാൻ, റിഷാൽ, ആനന്ദ്, അജ്മൽ, സ്നേഹ, മായ ഷിബിൻ, എന്നിവർ നേതൃത്വം നൽകി.