രാത്രിയില്‍ കഴിക്കാം കിടിലന്‍ രുചിയില്‍ മില്ലറ്റ് സാലഡ്. അമിത വണ്ണമുള്ളവര്‍ക്ക് രാത്രിയില്‍ പറ്റിയ നല്ലൊരു സാലഡ് ആണ് മില്ലറ്റ് സാലഡ്. മില്ലറ്റ് സാലഡ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
മില്ലെറ്റ്- 1 കപ്പ്
ക്യാരറ്റ്, സ്വീറ്റ് കോണ്‍, കുക്കുമ്പര്‍- 1 കപ്പ് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 സ്പൂണ്‍
നാരങ്ങാനീര്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്- കാല് കപ്പ്
കുരുമുളക് പൊടി- കാല് സ്പൂണ്‍
ബദാം- 10 എണ്ണം
മാതളം ഉതിര്‍ത്തത്- 1 പിടി
തയ്യാറാക്കുന്ന രീതി
മില്ലെറ്റ് 6-8 മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക
ശേഷം ഒന്നര കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക.
പച്ചക്കറികളെല്ലാം ആവി കയറ്റിയെടുക്കുക
ഒരു ബൗളില്‍ വേവിച്ച മില്ലെറ്റും പച്ചക്കറികളും ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കുക
ഇതിലേക്ക് ഇഞ്ചിയും കുരുമുളകുപൊടിയും ചേര്‍ക്കുക.
മാതളം ഉതിര്‍ത്തത്, ബദാം എന്നിവ കൂടി ചേര്‍ക്കുക