ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കരുതിയിരുന്നത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നായിരുന്നു എന്നാല്‍ ഫലം വന്നതിന് ശേഷം അത് എല്‍ഡിഎഫും മാധ്യമങ്ങളും തമ്മിലുള്ള മത്സരമായിരുന്നുവെന്ന് പി എം ആര്‍ഷോ. പുതുപ്പള്ളി പോലെ കോണ്‍ഗ്രസ് അര നൂറ്റാണ്ടായി കൈവശം വച്ച അവരുടെ ഉറപ്പായ മണ്ഡലത്തില്‍ സഖാവ് ജെയ്ക്ക് സി തോമസ് മത്സരിച്ച് തോറ്റത് യു.ഡി.എഫിന് ഭരണം ലഭിച്ച പോലെയാണ് ആഘോഷിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അർഷോയുടെ വിമർശനം.സഖാവ് ജെയ്ക്ക് സി തോമസ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അതികായനോട് തോല്‍ക്കുമെന്ന് അറിഞ്ഞു കൊണ്ട് നേരിട്ട് രണ്ട് തവണ മത്സരിച്ച്, അദ്ദേഹത്തിന്റെ മരണ ശേഷം ഒരു പൂര്‍ണ്ണ വലതുപക്ഷ മണ്ഡലത്തില്‍ എല്ലാ സഹതാപ തരംഗവും നില നില്‍ക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാര്‍ട്ടി സഖാവാണ്. അല്ലാതെ മട്ടന്നൂരും, ധര്‍മ്മടവും, പയ്യന്നൂരുമൊക്കെ പോലെ ഇടത് മുന്നണി അര ലക്ഷത്തില്‍ അധികം വോട്ടിനു ജയിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ തപ്പുന്നതും, ഒടുവില്‍ ഘടക കക്ഷികളുടെ തലയിലിട്ട് മുങ്ങുന്ന കോണ്‍ഗ്രസുകാരെ പോലെയല്ല. സ്വന്തം ശക്തി കേന്ദ്രത്തില്‍ സഹതാപ തരംഗത്തിന്റെ കൂടെ നല്ല വിജയം സ്വന്തമാക്കിയ കോണ്‍ഗ്രസുകാരുടെ നിലവിട്ടുള്ള സൈക്കോ കളി മനസിലാക്കാം. കഴിഞ്ഞ ലോകസഭാ റിസള്‍ട്ടിന് ശേഷവും അവര്‍ അങ്ങനെ തന്നെയായിരുന്നുവെന്നും ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.