ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.ഇന്ത്യൻ സർക്കാർ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല – രാഹുൽ ട്വീറ്റ് ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി.