നിപ സാഹചര്യത്തിൽ കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ 11 മണിക്ക് കോഴിക്കോട് കളക്റേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.യോഗത്തിൽ ജില്ലയിലെ പോലീസ് മേധാവികൾ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കുംകണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ യോഗം വിലയിരുത്തും.കണ്ടെയ്ൻമെൻ്റ് സോണിലെ വോളണ്ടിയർ പ്രവർത്തനവും യോഗം വിലയിരുത്തും.അതേസമയം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. കേന്ദ്ര സംഘത്തോടൊപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും ചേരും. ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇക്കാര്യം വ്യക്തമാക്കി.