ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ എടക്കാട് ടൗണിൽ പുതിയ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ അടിപ്പാത അനുവദിച്ചു കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവ്വകക്ഷി ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഒരുമയുടെ വിളംബരമായി.കൃത്യമായ ആസൂത്രണത്തോടെ നാട്ടുകാരെ മുഴുവൻ ചേർത്തു നിർത്തിയ നടത്തിയ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പൊതു സമ്മേളനം അഭിപ്രായപ്പെട്ടു.കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി ഉദ്ഘാടനം ചെയ്തു.ആക്‌ഷൻ കമ്മിറ്റി ചെയർമാൻ പി.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, വാർഡ് മെമ്പർമാരായ സി.പി സമീറ, വി ശ്യാമള ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ഗിരീശൻ, സി. ഒ രാജേഷ്, പി ഹമീദ് മാസ്റ്റർ, മഗേഷ് എടക്കാട്, വി.സി വാമനൻ, ആർ ഷംജിത്ത്, പി.ടി.വി ഷംസീർ, കളത്തിൽ ബഷീർ, വ്യാപാരി സംഘടനാ നേതാക്കളായ പി.കെ മോഹനൻ, എം അശ്റഫ് എന്നിവർ പ്രസംഗിച്ചു.ആക്ഷൻ കമ്മിറ്റി കോ ഓർഡിനേറ്റർ എം.കെ അബൂബക്കർ സ്വാഗതവും ജനറൽ കൺവീനർ ഒ സത്യൻ നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സ്നേഹസദ്യയിൽ ആയിരത്തോളം പേർ സംബന്ധിച്ചു.