എംഎൽഎമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭാ അംഗങ്ങൾക്ക് ധാരണ കുറവുണ്ട്. സഭയിൽ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. ചെയറിൽ ഇരുന്നപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായതെന്നും സ്പീക്കർ പറഞ്ഞു.
പരിശീലനം എല്ലാ മേഖലയിലും ഉണ്ട്. ഇത് നേരത്തെ തിരുമാനിച്ചതാണ്. പരിശീലനത്തിൽ പങ്കെടുക്കാർ ചിലർ വിമുഖത കാണിച്ചിട്ടുണ്ടെന്നും തിരക്കുണ്ടെങ്കിലും പങ്കെടുക്കണമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.അതേസമയം, നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്ന ചില സമാജികർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യങ്ങളിലും നടക്കുന്നത് സഭയുടെ അന്തസിന് നിരക്കുന്നതാണോ എന്ന് പരിശോധന നടത്തണമെന്നും സഭ്യമായ രീതിയിൽ വിഷയങ്ങളിൽ ഇടപെടാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.