കോഴിക്കോട്: ജില്ലയിൽ രണ്ടിടത്തായി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് സത്യപ്രകാശിനെ കാണാതായത്. ഇ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.