എടൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ഉപജില്ലയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കളെ ആദരിച്ചു. കെപിഎസ് ടി എ സ്വദേശ് മെഗാ ക്വിസ്സിന്റെ ഉപജില്ലാ മത്സരങ്ങളും സംഘടിപ്പിച്ചു.
പേരാവൂർ എം.എൽ.എ.അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് കുര്യൻ സി വി അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ്, ഷാജി.ടി.വി, ജാൻസൺ ജോസഫ് ജയ്സൺ കെ.ജെ, ശ്രീകാന്ത് കെ, സജി.ടി.വി, ബെന്നി മാത്യു, നജ്മ എന്നിവർ പ്രസംഗിച്ചു. സ്വദേശ് മെഗാ ക്വിസ് വിജയികൾ; എൽ പി വിഭാഗം: റസൽറാഫി (മഞ്ഞളാം പുറം യു.പി), അക്ഷിതി കെ ആർ (എസ്.എൻ എൽ .പി കൊട്ടിയൂർ), യു.പി.വിഭാഗം: മാത്യു എസ് ജോൺ (എസ് എസ്.യു.പി വീർപ്പാട്), ക്രിസ്റ്റോ ജിമ്മി (മഞ്ഞളാംപുറം യു.പി), ഹൈസ്കൂൾ വിഭാഗം: ദ്യുതി മിറിയം ഷാജി (ജി.എച്ച്എസ് പാല), അലസ്റ്റിൻ സജി (ഐ ജെഎംഎച്ച്എസ് കൊട്ടിയൂർ), ഹയർ സെക്കണ്ടറി വിഭാഗം: കെവിൻ ജിമ്മി (ഐ ജെഎം കൊട്ടിയൂർ), ഗോവർധൻ ജി (സെൻ്റ് തോമസ് എച്ച്എസ്എസ് കേളകം).