സിദ്ധരാമയ്യ സർക്കാറിന്റെ സ്വപ്ന പദ്ധതി ചതിച്ചു, കടുത്ത പ്രതിസന്ധി'; ബെം​ഗളൂരുവിനെ നിശ്ചലമാക്കി ബസ് ബന്ദ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

സിദ്ധരാമയ്യ സർക്കാറിന്റെ സ്വപ്ന പദ്ധതി ചതിച്ചു, കടുത്ത പ്രതിസന്ധി'; ബെം​ഗളൂരുവിനെ നിശ്ചലമാക്കി ബസ് ബന്ദ്

 


ബെം​ഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന്റെ ശക്തി പദ്ധതി തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബെം​ഗളൂരുവിൽ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഫെഡറേഷൻ. ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീളും. തലസ്ഥാന നഗരിയിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സർവീസ് നിർത്തും. ബന്ദിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ച് വാ​ഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ വാഹന ഉടമകൾ ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. പദ്ധതി തങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പറയുന്നു. പ്രീമിയം അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പണിമുടക്ക് കാരണം ടാക്സികൾ, മാക്സി ക്യാബുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ റിക്ഷകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Post Top Ad