ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. മന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ രാധാകൃഷ്ണൻ ഉന്നയിച്ച വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും വി.ശിവൻകുട്ടി പറഞ്ഞു. പയ്യന്നൂരിലെ ക്ഷേത്രച്ചടങ്ങില്‍ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്നും അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സ്പീക്കറായിരുന്നപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. നവോത്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളുകളും, അവരുടെ പിൻഗാമികളുമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. ഇപ്പോൾ സംഭവിച്ചത് മന്ത്രിയുടെ മാത്രം പ്രശ്നമല്ല, കേരളത്തിന്റെ സംസ്‌കാരത്തിന്റെ പ്രശ്നമാണ്. മന്ത്രി രാധാകൃഷ്ണനെ ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇത്തരക്കാർക്കെതിരെ വീട്ടു വീഴ്ചയില്ലാത്ത നടപടികൾ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.