സ്ത്രീധനത്തിനായി ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ തള്ളിയിട്ട് ഭര്‍ത്താവ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലായിരുന്നു സംഭം. സ്ത്രീധനത്തിന് വേണ്ടിയായിരുന്നു ഭാര്യയെ യുവാവ് കിണറ്റില്‍ തള്ളിയട്ടത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട ശേഷം വീഡിയോ ചിത്രീകരിച്ച് രക്ഷിതാക്കള്‍ക്ക് അയച്ച് നല്‍കി സ്ത്രീധനം ആവശ്യപ്പടുകയും ചെയ്തു. കിണറ്റില്‍ ഉണ്ടായിരുന്ന കയറില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്ന യുവതിയെ ദൃശ്യങ്ങളില്‍ കാണാം. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.