കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ദുർബലമാണ് പി എസ് സി എന്നും ഇടതുപക്ഷ മനോഭാവമാണ് കേരളത്തിലെ മാറ്റത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ വിവിധ കാര്യങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നന്നായി ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി എസ് സിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അപ്പോഴും കൃത്യമായ രീതിയിൽ എല്ലാം നടത്തിക്കൊണ്ടു പോകാൻ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാർഹമായ കാര്യം. മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്രമാണ് നിയമനം. കഴിഞ്ഞ ഏഴര വർഷത്തിനിടെ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിനകം നിയമനം നടത്തി. പക്ഷെ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം സ്വകാര്യവത്കരിച്ചുവെന്നും പറഞ്ഞു. റെയിവേയിൽ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്.സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി എടുത്തുകാട്ടി.
കരാർ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് പേരെ പൊതുമേഖലാ സ്ഥാപനങ്ങളിൽ വയ്ക്കുന്നു.രാജ്യം വലിയ പ്രതിസന്ധിയുടെ കടന്നുപോകുന്ന സാഹചര്യമാണ്.മതേതര സങ്കല്പത്തെ മതരാഷ്ട്രവാദം കൊണ്ട് നേരിടാനാണ് നീക്കം.പ്രസിഡൻസി സംവിധാനത്തിലേക്ക് രാജ്യത്തെ തള്ളി വിടാനുള്ള ബോധപൂർവമായ നീക്കം.സംഘപരിവാറിന്റെ തുറന്ന മുഖം രാജ്യത്ത് പ്രകടിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.