നിപ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഉടൻ ഇടപെടുമെന്ന് ആരോഗ്യമന്ത്രി.കളക്ടർ നിർദേശം നൽകുന്നത് എല്ലാവരും പാലിക്കാനാണെന്നും കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ എന്ന വേർതിരിവ് ഇല്ലെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കിപ്രവർത്തനം അവസാനിപ്പിക്കാൻ ഇന്നുതന്നെ നിർദേശം നൽകുമെന്ന് കളക്ടറും വ്യക്തമാക്കി. റെസിഡൻഷ്യൽ സ്‌കൂൾ ആയതിനാലാണ് പ്രവർത്തിക്കുന്നതെന്ന് നവോദയ സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. 500 ന് മുകളിലുള്ള വിദ്യാർത്ഥികളാണ് സ്കൂളിൽ എത്തിയത്.ഇന്നലെ നിയന്ത്രണങ്ങൾ വകവെയ്ക്കാതെ കോഴിക്കോട് എൻഐടിയും പ്രവർത്തിച്ചു. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.
നിപ ബാധിച്ച് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ വലിയ നിയന്ത്രണമാണ് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് ക്ലാസുകൾ ഓൺലൈനായി നടത്തുക.