ശ്രീകണ്ഠാപുരം: കടബാദ്ധ്യതകളാൽ കഷ്ടപ്പെടുന്ന കർഷകരെ കണ്ടെത്തി സഹായിക്കാനുള്ള നടപടി സർക്കാർ ഭാഗത്ത് നിന്നുണ്ടാകണമെന്നും കാർഷിക വിളകളുടെ വിലയിടിവും നികുതി ഭാരവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മുലം കഷ്ടപ്പെടുന്ന സാധരണക്കാരായ കർഷകരെ ആത്മഹത്യ മുനമ്പിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ സഹായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും ഇതിനു വേണ്ടി കർഷക കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ പറഞ്ഞു. ഏരുവേശി മണ്ഡലം കർഷക കോൺഗ്രസ്സ് നേതൃയോഗവും മെമ്പർഷിപ്പ് വിതരണവും ചെമ്പേരിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അവർ. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജെയ്സൺ നെല്ലിക്ക തടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംഘടന നേതാക്കളായ റോയി ഈറ്റക്കൽ, സോജൻ കാരാമയിൽ, മധു തൊട്ടിയിൽ, ജോസ് പരത്തിനാൽ ', ജോണി മുണ്ടക്കൽ, ജോസ് പന്ന്യന്മാക്കൽ, ഗംഗാധരൻ കയിക്കൽ, പൗളിൻ കാവനാടി സംസരിച്ചു.