ഉളിക്കൽ::ബി ജെ പി യെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുയർത്തി സി പി ഐ ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന പ്രചരണ ജാഥയാണ് ഉളിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.കതുവാപ്പറമ്പിൽ നിന്ന് ആരംഭിച്ച പദയാത്ര ഉളിക്കലിൽ സമാപിച്ചു.സി പി ഐ ജില്ലാ കൗൺസിൽ അംഗം മഹേഷ് കക്കത്ത് ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയിൽ കെ കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ പി കുഞ്ഞികൃഷ്ണൻ, അഡ്വ: വി.ഷാജി, പായം ബാബു തുടങ്ങിയവർ സംസാരിച്ചു.വിവിധ സ്വീകരണ യോഗങ്ങളിൽ വി ഷാജി, ശങ്കർ സ്റ്റാലിൻ കെ ആർ ലിജുമോൻ, സുനിൽ കോങ്ങാടൻ, കെ കെ കൃഷ്ണൻ കുട്ടി, കെ ബി ഉത്തമൻ, ആതിരാ ഗോപി, സുരാജ് പി വി, കെ ഡി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.ജാഥ ലീഡർ ആർ സുജി സ്വീകരണത്തിന് നന്ദി പറഞ്ഞു.ഉളിക്കലിൽ സമാപന യോഗം മണ്ഡലം സെക്രട്ടറി പായം ബാബുരാജ് ഉദ്ഘാടനം ചെയ്യ്തു.
Sunday, 10 September 2023

About Weonelive
We One Kerala