സെപ്റ്റംബര്‍ 11: വന രക്തസാക്ഷി ദേശീയദിനം WE ONE KERALA - TRUEWAY ACADEMY - INNARIYAN - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday, 10 September 2023

സെപ്റ്റംബര്‍ 11: വന രക്തസാക്ഷി ദേശീയദിനം WE ONE KERALA - TRUEWAY ACADEMY - INNARIYAN




ഇന്ത്യയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11, ദേശീയ വന രക്തസാക്ഷി ദിനമായി ആചരിച്ചുവരുന്നു.
 രാജ്യത്തുടനീളമുള്ള കാടുകളും, വനങ്ങളും, വന്യജീവികളെയും സംരക്ഷിക്കുന്നതിനായി ജീവന്‍ വെടിഞ്ഞവരെ അനുസ്മരിക്കുന്ന ദിവസമാണ് ഈ ദിനം. 2013 ലാണ് എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്താൻ പരിസ്ഥിതി - വനം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.


സെപ്റ്റംബര്‍ 11, എന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തിന് പിന്നിലും ഒരു കാരണമുണ്ട്. കുപ്രസിദ്ധമായ ഖെജാര്‍ലി കൂട്ടക്കൊല നടന്നത് 1730 സെപ്റ്റംബര്‍ 11നായിരുന്നു. രാജസ്ഥാനിലെ അന്നത്തെ രാജാവായിരുന്ന മഹാരാജാ അഭയ് സിംഗിന്റെ ഉത്തരവ് പ്രകാരം ആളുകള്‍ ഖെജാര്‍ലി മരങ്ങള്‍ മുറിക്കാന്‍ തുടങ്ങി. രാജസ്ഥാനിലെ ഖെജാര്‍ലി ഗ്രാമത്തിലെ ബിഷ്‌ണോയി സമുദായത്തില്‍പ്പെട്ട ആളുകള്‍ ഈ മരങ്ങളെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. തലമുറകളായി പകര്‍ന്ന് വരുന്ന നാടോടിക്കഥകള്‍ പ്രകാരം, നിഷ്‌കരുണം മരങ്ങള്‍ മുറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി അമൃത ദേവി എന്ന സ്ത്രീ വിശുദ്ധമായ ഖെജാര്‍ലി വൃക്ഷത്തിന്റെ കടയ്ക്കല്‍ തലവെച്ചു കിടന്നു.എന്നാല്‍ രാജാവിന്റെ അനുചരന്മാരും തൊഴിലാളികളും അമൃതയെ ശിരഛേദം ചെയ്യുകയും അവളുടെ കുട്ടികള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ 350 ലധികം പേരെ കൊന്നൊടുക്കുകയും ചെയ്തു. മരങ്ങള്‍ക്ക് പകരം ജീവന്‍ അര്‍പ്പിച്ച ഗ്രാമവാസികളെയും അതിന് തുടക്കം തല്‍കിയ അമൃത ദേവിയെയും പറ്റി അറിഞ്ഞ രാജാവിന് നടുക്കമുണ്ടായി. തുടര്‍ന്ന് അദ്ദേഹം തന്റെ ആളുകളോട് മരം മുറിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലുണ്ടായ ക്രൂരമായ സംഭവത്തില്‍, ബിഷ്‌ണോയി സമുദായത്തില്‍പ്പെട്ട ആളുകളോട് മഹാരാജാ അഭയ് സിംഗ് ക്ഷമ ചോദിക്കുകയും ചെയ്തു. ക്ഷമാപണത്തിന്റെ ഭാഗമായി രാജാവ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അത് പ്രകാരം, ബിഷ്ണോയി ഗ്രാമങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചു.ഖെജാർലിയിൽ മരങ്ങൾക്കായി ജീവൻ ബലിയർപ്പിച്ച ബിഷ്ണോയികളുടെ നടപടികളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിലെ ചിപ്കോ പ്രസ്ഥാനം രൂപം കൊണ്ടത്.നമ്മുടെ വനങ്ങൾ സംരക്ഷിക്കാൻ പരമമായ ത്യാഗങ്ങൾ സഹിച്ച എല്ലാവരുടേയും നിസ്വാർത്ഥ സേവനത്തെ അംഗീകരിക്കുക എന്നതാണ് ഈ വർഷത്തെ ദേശീയ വന രക്തസാക്ഷി ദിനത്തിൻ്റെ പ്രധാന ലക്ഷ്യം.



Post Top Ad