സോളാര്‍ കേസ് അന്വേഷണത്തില്‍ പൊതു അഭിപ്രായം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് പൊതുനിലപാട് രൂപീകരിക്കും. കേസില്‍ അന്വേഷണം വേണോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി കോണ്‍ഗ്രസ് നേതൃത്വം കേള്‍ക്കുംസോളാര്‍ ഗൂഢാലോചന കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലെ അടിയന്തരപ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോളാര്‍ കേസില്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. കേസില്‍ അന്വേഷണമല്ല വേണ്ടത് നടപടിയാണ് വേണ്ടതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രതികരിച്ചിരുന്നത്.എംഎം ഹസന്റെ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ കണ്ടെത്തല്‍. അതേക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടിരുന്നു
.