ഫിഫ നിയമപ്രകാരം ടീമിലുള്ള കളിക്കാര്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിനോ മാത്രമെ ഡഗ് ഔട്ടിലിരുന്ന് മത്സരം കാണാന്‍ അനുമതിയുള്ളു. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ഫിഫയുടെ അനുമതി തേടുകയോ ചെയ്യാതെ മെസിയെ അസിസ്റ്റന്‍റ് കോച്ച് ആക്കി മത്സരം കാണാന്‍ സൗകര്യമൊരുക്കുകയായിരുന്നു അര്‍ജന്‍റീന.ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറിനെതിരായ മത്സരത്തിനിടെയാണ് മെസിക്ക് നേരിയ പരിക്കേറ്റത്. മെസിയുടെ ഫ്രീ കിക്ക് ഗോളിലാണ് ഇക്വഡോറിനെതിരെ അര്‍ജന്‍റിന ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് വിജയത്തുടക്കമിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ ബൊളീവിയയിലെ ലാപാസില്‍ നടന്ന രണ്ടാം മത്സരത്തില്‍ മെസിയുടെ അഭാവത്തിലും എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന ജയിച്ചത്.
കളിക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഗ്രൗണ്ടില്‍ അര്‍ജന്‍റീന ആധികാരിക ജയം നേടിയത് കാണാന്‍ മെസി ഡഗ് ഔട്ടില്‍ തന്നെയുണ്ടായിരുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിക്കായാണ് മെസി ഇപ്പോള്‍ കളിക്കുന്നത്. മെസിയെത്തിയശേഷം തോല്‍വി അറഞ്ഞിട്ടില്ലാത് മയാമി കഴിഞ്ഞ ദിവസം മെസിയുടെ അഭാവത്തിലും കന്‍സാസ് സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.