കേരളത്തിൻ്റെ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകദിനമാണിന്ന്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ച് ഈ പ്രസ്ഥാനം ഔപചാരികമായി ഉൽഘാടനം ചെയ്യപ്പെട്ടു. കവിയും പത്രാധിപരുമായ എൻ. വി കൃഷ്ണവാരിയർ, മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരന്മാരിൽ പ്രാമാണികനായ പി.ടി ഭാസക്കരപ്പണിക്കർ, അന്തർദ്ദേശീയ പ്രശസ്തനായ ശാസ്ത്രജ്ഞനും കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ.കെ.ജി അടിയോടി മുതലായവരായിരുന്നു പരിഷത്തിൻ്റെ സംഘാടകർ. മാതൃ ഭാഷയിൽ ശാസ്ത്ര പ്രചരണം നടത്തുക, ശാസ്ത്രസാഹിത്യരചനകളുടെ പ്രസാധത്തിന് കൂട്ടായ പരിപാടികൾ ആവിഷ്ക്കരിക്കുക. ശാസ്ത്ര വിഷയങ്ങൾ ആധാരമാക്കി ചർച്ചകൾ നടത്തുക എന്നിവയായിരുന്നു പരിഷത്തിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾ. ശാസ്ത്ര പ്രചരണത്തിനൊപ്പം ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ജീവിത രീതി രൂപീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിനും പരിഷത്ത് മുൻഗണന നൽകുന്നു. നിരവധി ശാസ്ത്ര പുസ്തകങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യം വെച്ച് നിരവധി ലഘുലേഖകളും പരിഷത്ത് പ്രസിദ്ധീകരിക്കാറുണ്ട്.