നിപയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കോഴിക്കോട് എന്‍ഐടിയില്‍ ക്ലാസുകള്‍ നടത്തുന്നുവെന്ന് പരാതി. ക്യാംപസില്‍ റെഗുലര്‍ ക്ലാസുകളും പരീക്ഷകളും നടക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എം ടെക്, ബി ടെക്, എംബിഎ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.കൊവിഡ് പോലെയല്ല നിപയെന്നും രോഗം പകരാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യവകുപ്പ് പറഞ്ഞെന്ന് വിശദീകരിച്ചാണ് എന്‍ഐടി ക്ലാസുകള്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജില്ലയിലെ നിപ സാഹചര്യവും മുന്നറിയിപ്പുകളും ഉയര്‍ത്തിക്കാട്ടി ഡിഎംഒയ്ക്കും വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ക്യാംപസിലുണ്ട്. വിദ്യാര്‍ത്ഥികളെക്കൂടാതെ നിരവധി നോണ്‍ ടീച്ചിംഗ് സ്റ്റാഫും ക്യാംപസിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.കോഴിക്കോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 18 മുതല്‍ 23 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ മായി മാത്രം നടത്തും. മുന്‍ ഉത്തരവ് ജനങ്ങളില്‍ ഭീതിപടര്‍ത്തിയതിനാലാണ് അവധി ചുരുക്കിയത്. ഇതോടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പ് നല്‍കിയിരുന്നു.
Sunday, 17 September 2023
Home
Unlabelled
കോഴിക്കോട് എന്‍ഐടിയില്‍ റെഗുലര്‍ ക്ലാസും പരീക്ഷയും; നിപ പശ്ചാത്തലത്തിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് പരാതി
കോഴിക്കോട് എന്‍ഐടിയില്‍ റെഗുലര്‍ ക്ലാസും പരീക്ഷയും; നിപ പശ്ചാത്തലത്തിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് പരാതി

About Weonelive
We One Kerala