മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 12 September 2023

മൂന്നാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു


സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. സെപ്റ്റംബർ ഒൻപത് മുതലാണ് ഈ നിരക്കിൽ സ്വർണ വില എത്തിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1922 ഡോളറിലാണ് . ഇന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 59,830 രൂപയാണ് വില. ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,990 രൂപയാണ് വില. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 59,990 രൂപയാണ് വില. അഹമ്മദാബാദിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 54,890 രൂപയും 24 കാരറ്റ് സ്വർണത്തിന് 59,880 രൂപയുമാണ് വില. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വില ഇടിഞ്ഞത്. ഡോളറിൻെറ മൂല്യം, ആഗോള സാമ്പത്തിക വികാസങ്ങൾ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. സ്വർണത്തിന് ഡിമാൻഡ് കൂടുമ്പോളും വില കൂടാറുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ വിവിധ ഘടകങ്ങളും സ്വർണ്ണത്തിന്റെ വിലയിൽ സ്വാധീനം ചെലുത്തും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, നിക്ഷേപകർ പലപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കാറുണ്ട്. ഇതും വില ഉയരാൻ കാരണമാകും.



Post Top Ad