'കണ്ണൂരിലെ സംഘർഷകാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു, ഒന്നിച്ച് സമാധനഅഭ്യർത്ഥന നടത്തി'. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 18 September 2023

'കണ്ണൂരിലെ സംഘർഷകാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു, ഒന്നിച്ച് സമാധനഅഭ്യർത്ഥന നടത്തി'.

 

തിരുവനന്തപുരം: കണ്ണൂരിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നെല്ലാം ഒന്നിച്ച് നിന്ന് സമാധന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പിപി മുകുന്ദൻ അനുസ്മരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

നേതൃസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടിട്ടും ബിജെപിയെയോ ആർഎസ്എസിനെയോ മുകുന്ദൻ കുറ്റം പറഞ്ഞില്ല. ആർക്കും അനുകരിക്കാവുന്ന ഒന്നാണിത്. അസാമാന്യമായ നേതൃശേഷി അന്തർലീനമായിരുന്ന നേതാവായിരുന്നു പിപി മുകുന്ദൻ. തികഞ്ഞ അർപ്പണബോധത്തോടെയാണ് സംഘടനാ കാര്യങ്ങൾ നിറവേറ്റിയിരുന്നത്. രണ്ട് ചേരിയിലായിരുന്നു പ്രവർത്തനം. വലിയ പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റം, സംഘടനാ കാര്യങ്ങളിൽ കർക്കശമുള്ളയാളായിരുന്നു പിപി മുകുന്ദനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 


Post Top Ad