ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ വടക്ക് കിഴക്ക് മേഖലകളിൽ സ്ഥിരമായി കാട്ടാന ശല്യം ഉണ്ടായിട്ടും സർക്കാരിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും അവ ഗണനയിൽ പ്രതിഷേധിച്ച് പ്രദേശത്തെ മുഴുവൻ കർഷകരേയും സംഘടിപ്പിച്ച് അനിശ്ചിത കാല സമരം നടത്തുമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.സി. വിജയൻ പ്രസ്ഥാവിച്ചു. ചന്ദനക്കാംപാറ ചാപ്പക്കടവ് ടൗണിനോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാന കൂട്ടം ദിവസങ്ങളായി തമ്പടിച്ച് നാശനമുണ്ടാക്കിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതിക്കിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പയ്യാവൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സോളാർ ഫെൻസിങ്ങിന്റെ അശാസ്ത്രീയയാണ് ഒരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനകളെ കാട്ടിലേക്കു കയറ്റിവിടാതെ ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്തത് ആരെ പറ്റിക്കാനായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. സോളാർ ഫെൻസിങ്ങിന്റെ ശാസ്ത്രീയ പരിചരണം അതിവാര്യമാണ്.
അനിശ്ചിത കാല സമര പരിപാടിയുടെ ആസൂത്രണ ത്തിനായി പ്രദേശത്തെ കർഷകരുടെ യോഗം ഈ മാസം 22ന് ചന്ദനക്കാംപാറ ചേരും. മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ കർഷകരായ മാരടി തോമസ്, കവിയിൽ ചാക്കോ ,മച്ചാട്ട് പ്രദീപ് എന്നിവർക്ക് മാത്രം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.
സന്ദർശനത്തിന് കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം .ഒ . ചന്ദ്രശേഖരൻ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഈറ്റക്കൽ ജില്ലാ ജനറൽ സിക്രട്ടറി അലക്സാണ്ടർ കുറിയാത്ത് കർഷക കോൺ മണ്ഡലം പ്രസിഡന്റ് ജോസഫ് അറക്കപ്പറമ്പിൽ .കോൺഗ്രസ് നേതാക്കളായ ഇ കെ കുര്യൻ ബ്ലോക്ക് പഞ്ചായത്ത മെമ്പർ പി.ആർ രാഘവൻ വാർഡ് മെമ്പർ ജിത്തു തോമസ് കോൺഗ്രസ് നേതാക്കളായ അഡ്വ: ഷിംസ് തോമസ് ഐ എൻ.ടി.യു.സി.നേതാവ് ബേബി മുല്ലക്കരി കുര്യാച്ചൻ മുണ്ടക്കൽ ജേക്കബ് പനത്താനം ജെയ്സൺ കാട്ടാംകൊട്ടിൽ ഗോപി കാക്കാശ്ശേരിൽ ജോയ് പാറക്കൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.