മഹിളാ കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കൺവെൻഷനും ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എൻ പി പത്മജ ചുമതല ഏറ്റെടുക്കൽ ചടങ്ങും നടന്നു കണ്ണൂർ ഡിസിസി ഓഫീസിൽ നടന്ന പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് കെ പി വസന്ത അധ്യക്ഷത വഹിച്ചു. നേതാക്കളായ രജനീ രമാനന്ദ്, കെ എൻ പുഷ്പലത, ഉഷാ അരവിന്ദ്, പത്മിനി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു ബ്ലോക്ക് ഭാരവാഹികളും മണ്ഡലം പ്രസിഡണ്ടുമാരും ചടങ്ങിൽ വെച്ച് ചുമതല ഏറ്റെടുത്തു. .മഹിളാ കോൺഗ്രസ് സ്ഥാപകദിനത്തിൽ പതാക ഉയർത്തലും ജന്മദിന കെയ്ക്ക് മുറിക്കലും പ്രതിജ്ഞ എടുക്കലും നടന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ അക്ഷയ പാത്രത്തിലേക്ക് നാളെ ഭക്ഷണപ്പൊതികൾ നൽകും സംസ്ഥാന നിയമസഭയിലേക്കും പാർലമെൻറിലേക്കും 33 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.