നവംബറിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന; കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തള്ളാതെ എംവി ഗോവിന്ദൻ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

നവംബറിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന; കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തള്ളാതെ എംവി ഗോവിന്ദൻ.

 

മുൻ ധാരണ പ്രകാരം മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമ സൃഷ്‌ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും.സോളാര്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെയും പേരുകള്‍ വലിച്ചിടുന്നത് അടിസ്ഥാനമില്ലാതെയെന്ന് അദ്ദേഹം വ്യക്തമാക്കി.വിഷയത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ യുഡിഎഫിന് വാക്കൗട്ടും ഇല്ല എതിരായിട്ടോ അനുകൂലമായിട്ടോ ഒന്നും പറയാനുമില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.കെ മുരളീധരന്റെ പരിഹാസം സ്വയം പരിശോധിച്ചാൽ നന്നാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.


Post Top Ad