ലൈഫ്‌: ഭവനരഹിത കുടുംബങ്ങൾക്ക്‌ കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 8 September 2023

ലൈഫ്‌: ഭവനരഹിത കുടുംബങ്ങൾക്ക്‌ കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍


 സംസ്ഥാനത്തെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. 3.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇപ്പോ‍ഴതാ മുഴുവൻ ഭവനരഹിതർക്കും സുരക്ഷിതമായ കിടപ്പാടം ഒരുക്കുന്നതിന്  ഒരു ചുവടുകൂടി കടന്നിരിക്കുകയാണ് സര്‍ക്കാര്‍.2020ലെ ലെെഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുകയും കരാർ വയ്‌ക്കാതിരിക്കുകയും ചെയ്‌ത ഭൂമിയുള്ള 3.55 ലക്ഷം ഭവനരഹിത കുടുംബങ്ങൾക്ക്‌ വീട്‌ നൽകുന്നതിന്‌ ആവശ്യമായ തുക കുറഞ്ഞ പലിശനിരക്കിൽ കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു.വായ്‌പാമാർഗങ്ങൾ, തിരിച്ചടവ്‌ കാലാവധി, തിരിച്ചടവ്‌ വ്യവസ്ഥ, തുക കേരള ബാങ്കിൽനിന്ന്‌ കണ്ടെത്തുന്നതിനുള്ള സാധ്യത തുടങ്ങിയവ പരിശോധിച്ച്‌ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വിശദ പദ്ധതി തയ്യാറാക്കുന്നതിനാണ്‌ സമിതിയെ നിയോഗിച്ചത്‌. വായ്‌പാമാനദണ്ഡങ്ങൾ ഉൾപ്പെടെയാണ്‌ പദ്ധതി റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിക്കേണ്ടത്‌. തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ലൈഫ്‌ മിഷൻ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ കൺവീനറുമായുള്ള സമിതിയിൽ ധനവകുപ്പ്‌ പ്രതിനിധിയും തദ്ദേശവകുപ്പിലെ റൂറൽ, അർബൻ ഡയറക്ടർമാരും കേരള ബാങ്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ചീഫ്‌ ജനറൽ മാനേജരും കെയുആർഡിഎഫ്‌സി എംഡിയും പ്രതിനിധികളാണ്‌.

Post Top Ad