ആക്ഷന്‍ ഹീറോ പരിവേഷമായിരുന്നു കുറച്ചുനാള്‍ മുന്‍പുവരെ ഉണ്ണി മുകുന്ദന് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. മേപ്പടിയാന്‍, ഷെഫീക്കിന്‍റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊക്കെ ഉണ്ണി മുകുന്ദനിലെ അഭിനേതാവിനെയാണ് കൂടുതല്‍ ഫോക്കസ് ചെയ്തത്. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പല പ്രോജക്റ്റുകളും അത്തരത്തില്‍ തന്നെ. എന്നാല്‍ അക്ഷന്‍ ഹീറോ എന്ന നിലയില്‍ ഉണ്ണി മുകുന്ദനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അവര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. വൈശാഖിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ബ്രൂസ് ലീ എന്ന ചിത്രം ഉപേക്ഷിച്ചു എന്നതാണ് അത്.