ഇടുക്കി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ നിലച്ചു. കൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബങ്ങളിലെ അംഗങ്ങളുടെ ആശ്രിതർക്ക് സർക്കാർ നൽകിയിരുന്ന പെൻഷൻ നിലച്ചിട്ട് ആറു മാസത്തിലധികമായി. സഹായം കിട്ടാതായതോടെ പട്ടിണിയിലും കടക്കെണിയിലുമാണ് 8500 ഓളം കുടുംബാംഗങ്ങൾ.
ഇടുക്കി സ്വരാജ് സ്വദേശി അന്നമ്മ ലൈജുവിന്‍റെ ഭർത്താവ് 2021 ൽ കൊവിഡ് ബാധിച്ചു മരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തോടെ തന്‍റെ എല്ലാ ആശ്രയവും ഇല്ലാതായെന്നും പല രോഗങ്ങളും പിടികൂടിയെന്നും അന്നമ്മ പറഞ്ഞു. ഈ സമയത്താണ് കൊവിഡ് ബാധിച്ചു മരിച്ച ബിപിഎൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്ക് മാസം തോറും 5000 രൂപ സഹായം നൽകുമെന്ന സർക്കാരിൻറെ പ്രഖ്യാപനം. 36 മാസത്തേക്കായിരുന്നു സഹായ വാഗ്ദാനം. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ പല ജില്ലകളിലും സഹായ ധനം മുടങ്ങി.