കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഐഎം കൗണ്‍സിലര്‍ക്കെതിരെ കൂടുതല്‍ ആരോപണം. സ്വര്‍ണവ്യാപാരിയെ സിപിഐഎം ഓഫീസില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രമുഖ സ്വര്‍ണ വ്യാപാരികളുമായുള്ള അനൂപ് ഡേവിസ് കാടയുടെ ബന്ധവും പുറത്തുവന്നിട്ടുണ്ട്. എസി മൊയ്തീന്റെ അടുത്ത സഹായിയും തൃശൂര്‍ ജില്ലയിലെ ഉന്നത സിപിഐഎം നേതാവുമാണ് അനൂപ് ഡേവിസ് കാട. ക്രിപ്റ്റോ കറന്‍സി കേസിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ച തൃശൂരിലെ സിപിഐഎം നേതാവ് അനൂപ് ആണോ എന്ന സംശയം നേരത്തെ നിലനിന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും അനൂപിനെ ചോദ്യം ചെയ്തേക്കും. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോര്‍ കെഎ. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി രൂപ വാങ്ങി നല്‍കി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്ക് എന്നും ജിഷോര്‍ പറഞ്ഞു.