സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവുമാണെന്ന് ഡബ്ല്യുസിസി. തെറ്റ് ചെയ്തിട്ടില്ലെന്ന അലന്‍സിയറിന്റെ നിലപാട് അപലപനീയമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയില്‍ പറയുന്നു.അലന്‍സിയറിന്റെ പ്രവൃത്തി മുഖ്യമന്ത്രിയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ സിനിമമേഖല ചെറുക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകള്‍ ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Friday, 15 September 2023
Home
Unlabelled
അലന്‍സിയറിന്റെ പ്രസംഗം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവും’; WCC
അലന്‍സിയറിന്റെ പ്രസംഗം നിന്ദ്യവും, സ്ത്രീവിരുദ്ധവും, അപലപനീയവും’; WCC

About Weonelive
We One Kerala