ജമ്മു കശ്മീരിൽ വൻ വാഹനാപകടം. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമാണ് അപകടം. മരണസംഖ്യ ഉയരാൻ സാധ്യത.കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റി. കൂടുതൽ പേരെ മാറ്റാൻ ഹെലികോപ്റ്റർ സർവ്വീസ് നടത്തും. ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്’ – കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
WE ONE KERALA
SJ