കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛൻ വിഷം നല്‍കിയ 14 കാരി മരിച്ചു. കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് അച്ഛൻ കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയാണ് പെൺകുട്ടിയോട് അച്ഛൻ കൊടും ക്രൂരത ചെയ്തത്. വിഷം അകത്ത് ചെന്നതിനു പിന്നാലെ കുഴഞ്ഞ് വീണ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 4.45 മണിയോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസിനോട് അച്ഛന്‍റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ഈ മൊഴി പ്രകാരം അച്ഛനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Tuesday 7 November 2023
Home
. NEWS kerala
എറണാകുളത്ത് ദുരഭിമാന കൊല; ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് 14 കാരിയെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു.