നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നുവെന്നും നവകേരളസൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.നവകേരളസദസ്സിനെത്തുന്ന മന്ത്രിമാര്‍ക്ക് യാത്രചെയ്യാന്‍ ബസ് ഏര്‍പ്പാടാക്കുന്നതിന്റെപേരില്‍ ആരോപണമുന്നയിക്കുന്നതും പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കാണ്. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നതെന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു. വലിയ പണച്ചെലവും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് ബസ് ഏര്‍പ്പെടുത്തുന്നത്.ബസ് പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനാല്‍ സര്‍ക്കാരിന് ആസ്തികൂടിയാണ്. എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതായ പ്രതിപക്ഷം പിടിച്ചുനില്‍ക്കാനാണ് വിവാദങ്ങള്‍ക്കുപിറകേ പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
Thursday 16 November 2023
Home
Unlabelled
നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും: ഇ പി ജയരാജന്‍
നവകേരളസദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും: ഇ പി ജയരാജന്‍

About We One Kerala
We One Kerala