മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപവീതം നല്‍കുമെന്ന് സുരേഷ് ഗോപി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപവീതം നല്‍കുമെന്ന് സുരേഷ് ഗോപി

 


അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതു കൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടിമാലിയില്‍ വച്ച് ഇരുവരെയും സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്. ചീഫ് സെക്രട്ടറി ശരിയായ കണക്കുകള്‍ അവതരിപ്പിക്കട്ടെ.തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു. പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോടതിയില്‍ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ. രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു. ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു. ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ ജനങ്ങള്‍ ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കട്ടെ, സുരേഷ് ഗോപി പറഞ്ഞു. അതേമസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവു മായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയിലും മറിയക്കുട്ടി വെള്ളിയാഴ്ച ഹര്‍ജി നല്‍കും. ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്. പിന്നാലെ, ഇവരെ വിമര്‍ശിച്ച് സി.പി.എം. മുഖപത്രം രംഗത്തെത്തി. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക്ന ല്‍കിയിരിക്കുകയാ ണെന്നും സി.പി.എം പ്രചരിപ്പിച്ചു. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.എന്നാല്‍, സൈബര്‍ ആക്രമണം ശക്തമായതോടെ തന്റെ പേരില്‍ ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടര്‍ന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു. പിന്നാലെ, വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.


WE ONE KERALA

NMPost Top Ad