കേരളത്തിന്റെ മുഖ്യധാരാവിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നൽകിയ സമാന്തര മേഖല ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലക്ഷോപലക്ഷം സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസവും അഭ്യസ്തവിദ്യർക്ക് തൊഴിലും നൽകിക്കൊണ്ട് ഏഴ് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന പാരലൽ കോളേജുകൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.പ്രതിസന്ധിക്ക് ആക്കം കൂട്ടാനുള്ള പ്രധാന കാരണം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 47 (2),72 വകുപ്പുകൾ പ്രകാരം കേരളത്തിലെ മറ്റൊരു യൂണിവേഴ്സിറ്റികളിലും പ്രൈവറ്റ് /വിദൂര വിഭാഗം കോഴ്സുകൾ തുടങ്ങാൻ പാടില്ല എന്ന നിയമമാണ് . ഈ നിയമം അനുശാസിക്കുന്നതു പ്രകാരം കേരള ,എംജി , കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിൽ ഡിഗ്രി,പിജി കോഴ്സുകൾ തുടങ്ങുന്നതിന് വലിയ നിയമ തടസ്സം നേരിടുകയാണ്. പല യൂണിവേഴ്സിറ്റികളും വളരെ വൈകിയാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഈ വൈകൽ വിദ്യാർഥികളെ മറ്റ് സംസ്ഥാനങ്ങളിലേക്കും , രാജ്യങ്ങളിലേക്കും പഠനം നേടാൻ നിർബന്ധിതമാക്കുന്നു. ഈ വിഷയത്തിന്റെ ഗൗരവം മുൻനിർത്തി കേരളത്തിലെ 140 എംഎൽഎമാർക്കും , മന്ത്രിമാർക്കും അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.കേരളത്തിലെ ഏത് യൂണിവേഴ്സിറ്റികളിലും വിദ്യാർഥികൾക്ക് പ്രൈവറ്റ് /വിദൂര വിഭാഗം വഴി ഇഷ്ടമുള്ള ഏത് കോഴ്സും പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് പാരലൽ കോളേജ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അഫ്സൽ ഉലമ കോഴ്സുകളിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന പതിനായിരക്കണക്കിന് കുട്ടികളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരെയും , അനധ്യാപകരെയും അവരുടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളി വിടാതെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്.
ഈ വിഷയങ്ങളെല്ലാം മുൻനിർത്തി സമാന്തരവിദ്യാഭ്യാസ സംരക്ഷണ സമിതി നവംബർ 16ന് പാരലൽ കോളേജുകളിലേയും ,അറബിക് കോളേജുകളിലേയും സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് കണ്ണൂരിൽ ഒരു വലിയറാലി സംഘടിപ്പിക്കുകയാണ്. പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിലാണ് റാലി സമാപിക്കുന്നത്.ചേമ്പർഹാളിൽ ചേരുന്ന സമാന്തര വിദ്യാഭ്യാസ സംരക്ഷണ സംഗമം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും . വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ് ),എം.വി ജയരാജൻ ( സിപിഎം ), എൻ.ഹരിദാസ് ( ബിജെപി ),അബ്ദുൾ കരീം ചേലേരി ( മുസ്ലിം ലീഗ് ),സി.പി.സന്തോഷ് കുമാർ ( സിപിഐ ) തുടങ്ങിയവരും എംഎൽഎമാരും വിദ്യാർത്ഥി സംഘടനാനേതാക്കളും സർവ്വകലാശാല മേധാവികളും അഭിസംബോധന ചെയ്യുമെന്ന് ജനറൽ കൺവീനർ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അറിയിച്ചു
we one kerala
sj