ദേശീയ ഗെയിംസ് 2023; ഫുട്ബോളിൽ കേരളത്തിന് വെങ്കലത്തിളക്കം. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday, 8 November 2023

ദേശീയ ഗെയിംസ് 2023; ഫുട്ബോളിൽ കേരളത്തിന് വെങ്കലത്തിളക്കം.

 

37-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് വെങ്കലം. ബുധനാഴ്ച ജവഹർ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. ഗോൾ രഹിത മത്സരത്തിൽ ടൈബ്രേക്കറിൽ 4-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്.ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജവഹർ നെഹ്‌റു സ്റ്റേഡിയത്തിലെ ഫട്ടോർഡ ഗ്രൗണ്ടിൽ നടന്നത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പാളി. കേരളത്തിൻ്റെ സുഹൈൽ എംഎയും പഞ്ചാബിൻ്റെ ബിപുൽ കലയും ഗോൾ നേടാനുള്ള പല നിർണായക അവസരങ്ങൾ നഷ്ടപ്പെടുത്തി.

മത്സരം രണ്ടാം പകുതിയിലേക്ക് നീങ്ങിയതോടെ ആവേശം രണ്ടിരട്ടിയായി വർധിച്ചു. 47-ാം മിനിറ്റിൽ ബിപുൽ കാല കേരള ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഫലമുണ്ടായില്ല. 70-ാം മിനിറ്റിൽ കേരള ഡിഫൻഡർ സുജിത്ത് വി.ആർ ഒരു ലോംഗ് റേഞ്ച് ഷോട്ടിന് ശ്രമിച്ചു. പഞ്ചാബിന്റെ ഗോൾകീപ്പർ മുഹമ്മദ് ഹർപ്രീത് സിംഗ് അവസരത്തിനൊത്ത് ഉയർന്ന് നിർണായക സേവ് നടത്തി.

മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ടൈബ്രേക്കർ വഴിയാണ് വിജയിയെ തീരുമാനിച്ചത്. കേരളത്തിന്റെ അർജുൻ വി, ബെൽജിൻ, സഞ്ജു സി, റിസ്‌വാനലി എടക്കാവിലാൻ എന്നിവർ ഗോളുകൾ നേടി വെങ്കലം ഉറപ്പിച്ചു. നേരത്തെ സെമിഫൈനലിൽ കേരളം സർവീസസിനോട് പരാജയപ്പെട്ടിരുന്നു.


Post Top Ad