കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം നവംബർ 24 മുതൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം നവംബർ 24 മുതൽ.

 


 84866 തസ്തികകളിലേക്കാണ് ഇത്തവണ അവസരം. ഡിസംബർ 28 വരെ അപേക്ഷ സമർപ്പിക്കാം 


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പത്താം ക്ലാസ് വിജയിച്ചവർക്ക് വേണ്ടി നടത്തപ്പെടുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്.


SSC GD Constable റിക്രൂട്ട്‌മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്.


ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)

സഷസ്ത്ര സീമാ ബാൽ (SSB)

സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)

ആസാം റൈഫിൾസ് (AR)

നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB)


ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്. കൂടാതെ മികച്ച ശാരീരിക ഫിറ്റ്‌നസും ആവശ്യമാണ്.

പ്രായപരിധി: ( 18–23 വയസ്സ്). പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ്.


കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക പരിശോധന, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് . 

പരീക്ഷയുടെ പരമാവധി മാർക്ക്:100. 


സ്ത്രീകൾക്കും റിക്രൂട്മെന്റിൽ പങ്കെടുക്കാം.


ശമ്പളം, നിയമനം :

നിയമനം ലഭിക്കുകയാണെങ്കിൽ ലെവൽ വൺ അനുസരിച്ച് 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

ഗാർഡ് അല്ലെങ്കിൽ തത്തുല്യ തസ്തികയിലാകും ആദ്യ പോസ്റ്റിങ്. തുടർന്ന് സീനിയർ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിങ്ങനെ പ്രമോഷൻ സാധ്യതകളും ജോലിക്കുണ്ട്. 


എങ്ങിനെ അപേക്ഷിക്കാം


https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാണ് അപേക്ഷിക്കേണ്ടത്.

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (എസ്.എസ്.സി) സൈറ്റിൽ ഒരിക്കൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ പാസ് വേഡും യൂസർ നെയിമും നൽകി ലോഗിൻ ചെയ്യുക. 

ആദ്യമായിട്ടാണെങ്കിൽ ആധാർ, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. 

തുടർന്ന് കാണുന്ന വിൻഡോയിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ പൂർത്തീകരിക്കുക. ഇതോടെ പ്രൊഫൈൽ ഫില്ലിങ് പൂർത്തിയാവും. തുടർന്ന് ഫീസടയ്ക്കാനുള്ള ലിങ്ക് പ്രത്യക്ഷപ്പെടും. യു.പി.ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ച ശേഷം പ്രിന്റ് എടുത്തോ അപേക്ഷയുടെ പി.ഡി.എഫ് സോഫ്റ്റ് കോപ്പിയായോ സൂക്ഷിച്ചുവയ്ക്കുക.


അപേക്ഷാ ഫീസ്: 100 രൂപയാണ് അപേക്ഷാ ഫീസ്. 

വനിതകൾ, പട്ടികജാതി(SC)/ പട്ടികവർഗ്ഗക്കാർ (ST), വിരമിച്ച സൈനികർ എന്നിവർക്ക് ഫീസ് ഇല്ല.


യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റർ കാർഡ്, വിസാ കാർഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടക്കാം.


Exam Date: 2024 February 20, 21, 22, 23, 24, 26, 27, 28, 29, and March 1, 5, 6, 7, 11, and 12,

Post Top Ad