തളിപ്പറമ്പ് : നവകേരള സദസ്സുമായി ബന്ധപ്പെട്ട് 20ന് തളിപ്പറമ്പില്‍ താഴെ പറയുന്ന രീതിയില്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.
*ആന്തൂര്‍ മുന്‍സിപ്പാലിറ്റി, കൊളച്ചേരി പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലുള്ള ടാക്‌സി സ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളില്‍ (Parking Ground No. 1) പാര്‍ക്ക് ചെയ്യണം.
*കുറ്റ്യാട്ടൂർ, മയ്യില്‍, പരിയാരം പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്ലാസ ജംഗ്ഷനില്‍ ആളുകളെ ഇറക്കി ചിറവക്കിന് സമീപമുള്ള പുഷ്‌പോത്സവ ഗ്രൗണ്ടില്‍ (Parking Ground No. 2) പാര്‍ക്ക് ചെയ്യണം.
*തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാൻഡിനു സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ്സ്റ്റാന്‍ഡില്‍ (Parking Ground No. 3) പാര്‍ക്ക് ചെയ്യണം.
*മലപ്പട്ടം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍ പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കപ്പാലം മദ്രസക്ക് സമീപം ആളുകളെ ഇറക്കി സയ്യിദ് നഗറിലുള്ള ഗ്രൗണ്ടില്‍ (Parking Ground No. 4) പാര്‍ക്ക് ചെയ്യണം.
*ന്യൂസ് കോര്‍ണര്‍ - കോടതി - മുന്‍സിപ്പാലിറ്റി ജംഗ്ഷന്‍ റോഡില്‍ പകൽ രണ്ട് മണി മുതല്‍ വാഹന ഗതാഗതം നിയന്ത്രിക്കും. ഉണ്ടപ്പറമ്പിലേക്ക് കപ്പാലത്ത് നിന്നും കോടതി റോഡില്‍ നിന്നും രാവിലെ പത്ത് മണി മുതല്‍ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കും.
*മുയ്യം ഭാഗത്ത് നിന്നും വരുന്ന മുഴുവന്‍ വാഹനങ്ങളും ഭ്രാന്തന്‍ കുന്നില്‍ നിന്നും തിരിഞ്ഞ് തൃച്ചംബരം ഭാഗത്തേക്ക് പോകേണ്ടതാണ്. ഹൈവേ ടാക്‌സി സ്റ്റാന്‍ഡില്‍ ഉച്ച മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തും. മുന്‍സിപ്പാലിറ്റി റോഡ് വഴി വരുന്ന വാഹനങ്ങള്‍ കോര്‍ട്ട് റോഡ് ജംഗ്ഷനില്‍ നിന്നും ചിന്മയ ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
WE ONE KERALA
NM