ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. 2 ഭീകരരെ സൈന്യം വളഞ്ഞു.ഏറ്റുമുട്ടൽ തുടരുകയാണ്. ഒക്ടോബറിൽ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.