വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര അറിയിച്ചു. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന മറ്റൊരാളുടെ ജീവനും നഷ്ടമായി.ഗാസയിൽ ഇസ്രയേലി സൈന്യത്തിന്‍റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവും വൈദ്യുതിയും ലഭ്യമാകാത്തതിനെത്തുടർന്ന് ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. വൈദ്യുതി വിതരണം ഗാസയിൽ പൂർണമായി നിലച്ചു. ഇന്ധനമില്ലാത്തതിനാൽ ശസ്ത്രക്രിയകളെല്ലാം മുടങ്ങി കിടക്കുകയാണ്.ആശുപത്രികളിൽ ഇന്ധനമോ വൈദ്യുതിയോ ഇന്റെർനെറ്റോ ഇല്ല. മരിച്ച നവജാതശിശു ഉള്‍പ്പെടെ 40 കുട്ടികളാണ് ഇന്‍കുബേറ്ററില്‍ ഉണ്ടായിരുന്നത്. ഇതിൽ ബാക്കി 39 കുട്ടികളുടെയും സ്ഥിതി അപകടത്തിലാണെന്നും ആശുപത്രിയില്‍ ഇന്ധമെത്തിക്കാന്‍ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അഷ്‌റഫ് അല്‍-ഖിദ്ര പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ കഠിനയജ്ഞം നടത്തുകയാണെന്നും വൈദ്യുതി നിലച്ച സാഹചര്യത്തിൽ അവരുടെ ജീവൻ നിലനിർത്താൻ കഴിയുമോ എന്ന ഭീതിയിലാണ് ജീവനക്കാരെന്നും അദ്ദേഹം അറിയിച്ചു.
WE ONE KERALA
NM