തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
we one kerala
sj