5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികൾക്കെല്ലാം ആധാർ, വലിയ നേട്ടവുമായി വയനാട്, കേരളത്തിൽ ആദ്യം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 November 2023

5 വയസ്സില്‍ താഴെ പ്രായമുളള കുട്ടികൾക്കെല്ലാം ആധാർ, വലിയ നേട്ടവുമായി വയനാട്, കേരളത്തിൽ ആദ്യം

 


കല്‍പ്പറ്റ: 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. ജില്ലയിൽ ആധാർ എടുത്തത് 44487 കുട്ടികളാണ്. മെഗാ ക്യാമ്പുകൾ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചേർന്നും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട്ടികളാണ് ജില്ലയിൽ ആധാർ എൻറോൾമെന്റ് ചെയ്തത്.സുൽത്താൻ ബത്തേരി നഗരസഭയിൽ 2221, മാനന്തവാടി നഗരസഭ 2352, കൽപ്പറ്റ നഗരസഭ 1629, അമ്പലവയൽ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969, തിരുനെല്ലി 1304, മുട്ടിൽ 1857, കണിയാമ്പറ്റ 2210, നൂൽപ്പുഴ 1572, പൂതാടി 1852, തരിയോട് 571, വൈത്തിരി 993, മുളളങ്കൊല്ലി 1154, തവിഞ്ഞാൽ 2107, വെങ്ങപ്പള്ളി 609, നെന്മേനി 2660, വെള്ളമുണ്ട 2688, പൊഴുതന 732, പനമരം 2991, തൊണ്ടർനാട് 1712, എടവക 2086, കോട്ടത്തറ 968, മീനങ്ങാടി 1734, പടിഞ്ഞാറത്തറ 1599, പുൽപ്പള്ളി 1380 എന്നിങ്ങനെയാണ് കുട്ടികളുടെ ആധാർ എൻ റോൾമെന്റ് നടന്നിട്ടുള്ളത്.

ജില്ലയിലെ 5 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കിയ പദ്ധതിയാണ് എ ഫോർ ആധാർ. രണ്ട് ഘട്ടങ്ങളിലായി അക്ഷയ കേന്ദ്രങ്ങൾ, ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവ്വീസ്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിലായി ക്യാമ്പുകൾ നടത്തിയാണ് ആധാർ എൻറോൾമെന്റ് പൂർത്തീകരിച്ചത്. ആധാർ എൻറോൾമെന്റിന് ആവശ്യമായ രേഖയായ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും, ജനന സർട്ടിഫിക്കറ്റിൽ പേരു ചേർക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ വിവിധ ദിവസങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

അക്ഷയ, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് എന്നിവ വകുപ്പുകൾ, ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവീസ്, ധനലക്ഷ്മി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൽ നടപ്പിലാക്കിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ 20ലധികം വിശകലനയോഗങ്ങളും ഓരോഘട്ടത്തിലും ജില്ലയിലെ മുഴുവൻ ഐ സി ഡി എസ് സൂപ്പർവൈസർമാരുടെ വിശകലന യോഗങ്ങളും, എസ് ടി പ്രമോട്ടർമാരുടെ യോഗവും ചേർന്നാണ് എ ഫോർ ആധാർ ക്യാമ്പയിൻ പൂർത്തിയാക്കിയത് .

പൂതാടി അങ്കണവാടിയില്‍ നടന്ന ചടങ്ങിൽ എ ഫോർ ആധാർ പൂർത്തീകരണ പ്രഖ്യാപന പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. എ ഫോർ ആധാർ പൂർത്തികരണ പ്രഖ്യാപന വീഡിയോ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.


Post Top Ad