ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 7 November 2023

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

 


കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് 65 ലക്ഷം രൂപയാണ് പിഴയാണ് ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഖാലിദിനെ കേൾക്കാതെയാണ് പിഴച്ചുമത്തിയത്. എം ശിവശങ്കറിന് ഖാലിദുമായി അടുത്ത ബന്ധമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ പ്രതികൾക്കും അറിയാമായിരുന്നു എന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. 


Post Top Ad