ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ശിഫ ആശുപത്രിയിൽ ഐസിയുവിലെ ഇരുപതിലധികം രോഗികൾ മരിച്ചു. അൽ ശിഫ ആശുപത്രിയിൽ മാത്രം മൂന്നു ദിവസത്തിനകം കൊല്ലപ്പെട്ടത് 55 പേർ. ഗാസയിൽ ഇന്ധനമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളുടെ ജീവൻ അപകടാവസ്ഥയിലാണ്. ഗാസയിൽ രണ്ട് ട്രക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യങ്ങൾക്കു തികയില്ലെന്നു അധികൃതർ അറിയിച്ചു.ഗാസയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ലഖുലേഖകൾ ഇസ്രയേൽ വിതരണം ചെയ്തു. ആയിരങ്ങളാണ് ഗാസയിൽ നിന്നും പലായനം ചെയ്യുന്നത്. ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പലായനത്തിനിടയിലും ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
WE ONE KERALA
NM