നിയമലംഘനം നടത്തിയതിന് റോബിൻ ബസിന് തമിഴ്നാട്ടിലും നടപടി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് വൻ തുക തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിന് ചുമത്തിയത്. ഫൈൻ അടപ്പിച്ചതിൻ്റെ രസീത് ലഭിച്ചു. തമിഴ്നാട് ചാവടി ചെക്ക്പോസ്റ്റിൽ 70410 രൂപയാണ് ബസിന് പിഴയിട്ടത്. ഇത് കൂടാതെ ടാക്സ് അടയ്ക്കാത്തതിനും പിഴ ഈടാക്കിയിട്ടുണ്ട്പിഴ ഈടാക്കുന്ന സമയത്ത് 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. നിയമ ലംഘനം നടത്തിയതിന് ഇതേ ട്രിപ്പിൽ കേരളത്തിലും വിവിധ ഇടങ്ങളിൽ, കേരള മോട്ടോർ വാഹന വകുപ്പ് ബസിന് പിഴ ചുമത്തിയിരുന്നു. ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ്, സ്റ്റേജ് കാര്യേജായി ഓടാൻ അനുവദിക്കില്ലെന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും നിലപാട്.
WE ONE KERALA
NM