ബംഗളൂരു: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 80 മുതൽ 85 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് പിസിസി അധ്യക്ഷനും എംപിയുമായ രേവന്ത് റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട്. പത്ത് വർഷം പാഴാക്കിയ കെസിആറിൽ നിന്ന് ജനം മാറ്റമാഗ്രഹിക്കുന്നു. ആറ് ഗ്യാരന്‍റികളും ജാതി സെൻസസും നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാ ബദ്ധമാണെന്നും, മുഖ്യമന്ത്രിയാരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രേവന്ത് റെഡ്ഡി പറയുന്നു. പിസിസി അധ്യക്ഷനായി 2021-ൽ ചുമതലയേറ്റത് മുതൽ 2 വർഷം ഞാൻ നിരന്തരം ജോലി ചെയ്തു. സമരങ്ങൾ നയിച്ചു. ഇനി ഞങ്ങളുടെ ശക്തി തെളിയിക്കണ്ട സമയമാണ്. തെലങ്കാന ജനത കെസിആറിന് പത്ത് വർഷമാണ് നൽകിയത്. ഇനി ജനം മാറ്റം ആഗ്രഹിക്കുന്നു. ഞങ്ങളാണ് ആ മാറ്റം.