മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വീണ്ടും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് ചുണ്ടനക്കാനെന്നും രാജ്യത്തിന് അപമാനകരമായ കാര്യങ്ങളാണ് മണിപ്പൂരിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.മണിപ്പൂർ കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന പക്ഷപാതത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മണിപ്പൂരിൽ നിന്നുള്ള വാർത്തകളിൽ വെള്ളപൂശുകയായിരുന്നു ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ. ഇസ്രയേൽ പക്ഷം നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ യാതൊരു മടിയും കാണിച്ചില്ലെന്നും ഭീതിജനകകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ പോലും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
WE ONE KERALA
NM