ശ്രീകണ്ഠപുരം :വിവിധ മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം സി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം മേഖലാ സെക്രട്ടറി കെ ഹരുണ്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ വി ജിതിന്‍, സി വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.